SignIn
Kerala Kaumudi Online
Saturday, 27 April 2024 8.26 AM IST

പി.എഫ് പെൻഷണേഴ്സ് അസോ.ധർണ

pf-
പി.എഫ് പെൻഷണേഴ്സ് അസോ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നടത്തിയ ധർണ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: പ്രൊവിഡന്റ് ഫണ്ട് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കാർത്തികേയൻ അദ്ധ്യക്ഷനായി.മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ജില്ലാ പഞ്ചായത്ത് അംഗം അനിൽ. എസ് കല്ലേലിഭാഗം, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫ, പി. അരവിന്ദാക്ഷൻപിള്ള, അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവദാസൻ, നഗരസഭ കൗൺസിലർ റെജിഫോട്ടോപാർക്ക് എന്നിവർ സംസാരിച്ചു. സമരസമിതി ചെയർമാൻ എം.രാജേന്ദ്രൻ, കൺവീനർ ടി.ഗംഗാധരൻ, പാർത്ഥസാരഥി എന്നിവർ നേതൃത്വം നൽകി.

പി.എഫ് പെൻഷൻ 9000 രൂപയായി വർദ്ധിപ്പിക്കുക, ഡി.എ അനുവദിക്കുക, മുതിർന്ന പൗരന്മാർക്ക് റെയിൽവേ യാത്രാ സൗജന്യം പുനഃസ്ഥാപിക്കുക, ഉയർന്ന ശമ്പളത്തിനാനുപാതികമായി പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.