ന്യൂഡൽഹി: മ്യാൻമറിൽ സായുധസംഘത്തിന്റെ പിടിയിൽ നിന്ന് മോചിതരായ ഒരു മലയാളി അടക്കം 16 പേർ കൂടി ഇന്ത്യയിൽ തിരിച്ചെത്തി. മൂന്ന് മലയാളികൾ അടക്കം 32 ഇന്ത്യക്കാർ ഇന്ന് കൽക്കത്തയിൽ എത്തും.
തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ജുനൈദും 9 തമിഴ്നാട് സ്വദേശികളും അടങ്ങിയ സംഘം ചൊവ്വാഴ്ച രാത്രി ഡൽഹിയിലാണ് എത്തിയത്. ഇന്നലെ പുലർച്ചയോടെ ഇവരെ അതാത് സംസ്ഥാനങ്ങളുടെ ചുമതലയിൽ വിട്ടു. നോർക്ക വഴി കേരള സർക്കാർ ഏർപ്പാടാക്കിയ ടിക്കറ്റിൽ ജുനൈദിനെ ഇന്നലെ രാവിലെ എട്ടരയുടെ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് അയച്ചു.
തായ്ലൻഡിലേക്കു ഡേറ്റ എൻട്രി ജോലിക്കായി പോയ മലയാളികൾ അടക്കം 300ൽ അധികം ഇന്ത്യക്കാരെ സായുധ സംഘം മ്യാൻമറിലേക്കു തട്ടിക്കൊണ്ടുപോയത് സെപ്തംബറിലാണ്. തുടർന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി.മുരളീധരൻ വഴി ഇന്ത്യൻ എംബസി നടത്തിയ ഇടപെടലിലാണ് മോചനത്തിന് വഴി തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |