കൊച്ചി: പി.എഫ് കമ്മിഷണർ പെൻഷൻ അദാലത്തും പി.എഫ് പരാതി പരിഹാര ക്യാമ്പും (പി.എഫ് നിങ്ങളുടെ അരികെ ) ഡിസംബർ 12 ന് വൈകിട്ട് മൂന്നിന് ഓൺലൈനായി നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ യു.എ.എൻ, പി.എഫ് അക്കൗണ്ട് നമ്പർ/പി.പി.ഒ നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ഇമെയിൽ ഐഡി, പരാതി വിശദാംശങ്ങൾ എന്നിവ സഹിതം 30ന് മുൻപ് pro.pfkochi@gmail.com എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഇമെയിൽ അയക്കുമ്പോൾ വിഷയത്തിൽ 'പെൻഷൻ അദാലത്ത്' അല്ലെങ്കിൽ 'പിഎഫ് നിങ്ങളുടെ അരികെ' എന്ന് പ്രത്യേകം സൂചിപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |