കൊച്ചി: പെരുമ്പാവൂർ ടൗണിൽ വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി യുവാക്കൾ അറസ്റ്റിൽ. പെരുമ്പാവൂരിൽ 10 ഗ്രാം ഹെറോയിനുമായി അബ്ദുൾ ഹുസൈൻ (20) ആണ് അറസ്റ്റിലായത്. അന്യസംസ്ഥാനത്തൊഴിലാളികയും സ്വദേശികളേയും ലക്ഷ്യമിട്ട് ആസാമിൽ നിന്ന് വൻ തോതിൽ ലഹരി മരുന്ന് എത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് പ്രാഥമിക വിവരം. കുന്നത്തനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുമേഷും സംഘവും നടത്തിയ പരിശോധനയിൽ അല്ലപ്ര മാർബിൾ ജംഗ്ഷനിൽ നിന്നും 12 കുപ്പി ഹെറോയിനുമായി അസാം നൗഗോൺ സ്വദേശ മുക്സിദുൾ ഇസ്ലാമാണ് അറസ്റ്റിലായത്. പ്രതി ആസാം പശ്ചിമബംഗാൾ ഒഡീഷ സംസ്ഥാനങ്ങളിലേക്ക് ബസ് സർവീസ് നടത്തുന്നവരുടെ കമ്മിഷൻ ഏജന്റായി ജോലി ചെയ്തു വരുന്നയാളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |