തിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമനക്കേസിലെ ഹൈക്കോടതി വിധി സഖാക്കൾക്കായുള്ള തൊഴിലുറപ്പ് പദ്ധതിക്കെതിരായ വിധിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. വിധി സർവകലാശാലാ നിയമനങ്ങളിൽ യു.ജി.സി മാനദണ്ഡങ്ങൾ അട്ടിമറിച്ച് നടത്തിയ വഴിവിട്ട ഇടപെടലുകൾക്കും സി.പി.എം അതിപ്രസരത്തിനും കൈകടത്തലുകൾക്കുമേറ്റ കനത്ത പ്രഹരമാണ്. സഖാക്കൾക്കായി പിൻവാതിൽ തുറന്ന് വച്ചാണ് പിണറായി സർക്കാരിന്റെ ഭരണം. സ്വജനപക്ഷപാതത്തിലൂടെ യു.ജി.സി ചട്ടലംഘനത്തിന് കൂട്ടുനിന്ന കണ്ണൂർ വി.സിയെ പുറത്താക്കി വിജിലൻസ് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |