പൊൻകുന്നം. അന്ധവിശ്വാസങ്ങളാണ് കേരളത്തെ ഭ്രാന്താലയമാക്കുന്നതെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം പ്രസിഡന്റ് കെ എം വർഗീസ്. പൊൻകുന്നത്ത് സൗഹൃദക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻ ഷീബ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാറും സമ്മാനം പരിപാടി ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടനും ഉദ്ഘാടനം ചെയ്തു. ആന്റണി മാർട്ടിനും ഹേമ ആർ.നായരും ജോഷിബ ജയിംസും വ്യക്തികൾക്ക് ഉപഹാരങ്ങൾ നൽകി. കെ എം രതീഷ് കുമാർ, പ്രദീപ് ഗോപി, രാധിക വി, പൊൻകുന്നം സെയ്ദ്, സാജൻ തോമസ്, അഡ്വ.അർച്ചന ആർ.പിള്ള, റ്റി.എ ശിവദാസ്, പനമറ്റം രാധാദേവി, ഡി സേതുലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |