SignIn
Kerala Kaumudi Online
Saturday, 27 April 2024 9.07 AM IST

പടിഞ്ഞാറെ കല്ലടയിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

kunnathoor-

കുന്നത്തൂർ : പടിഞ്ഞാറേ കല്ലട കോയിക്കൽഭാഗം, കടപുഴ വാർഡുകളിലെ പ്രധാന റോഡായ കൂടാരത്തിൽ മുക്ക് - നടുവിലെ മുക്ക് റോഡിന്റെയും കണിയാംപള്ളിൽ ഏലാ റോഡിന്റെയും തകർച്ചയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പടിഞ്ഞാറേ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. അതിപുരാതനമായ വയലിപള്ളി, ചെങ്ങഴശ്ശേരി ഭദ്രകാളി ക്ഷേത്രം, ഇടിയാട്ടുപുറം ഏലാ എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ വരും നാളുകളിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു. ഉപരോധസമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി.കുന്നിൽ ജയകുമാർ,ഗീവർഗീസ്,ജോൺ പോൾ സ്റ്റഫ്,അജിത് ചാപ്രായിൽ,അശോകൻ ,എബ്രഹാം,ഗോപകുമാർ,വിജയചന്ദ്രൻ പിള്ള,സരോജാക്ഷൻ പിള്ള,രാധമ്മ പിള്ള,ജയകുമാരി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.