ആലപ്പുഴ: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന കേസിൽ സി.എം.പി നേതാവ് കെ.ടി.ഇതിഹാസ് മുഹമ്മയിൽ പിടിയിൽ. ഒളിവിൽ കഴിയവേ ഇന്നലെ രാത്രിയിൽ എറണാകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്.
മുഹമ്മ ഗവൺമെന്റ് എൽ.പി സ്കൂളിന് സമീപം ഭാര്യാ സഹോദരന്റെ വീട്ടിലായിരുന്നു ഇതിഹാസും ഭാര്യയും ഒളിവിൽ കഴിഞ്ഞത്. ഇവരുടെ ഫോൺ ടവർ ലൊക്കേഷൻ മനസിലാക്കിയാണ് പൊലീസ് മുഹമ്മയിൽ എത്തിയത്. വൈകിട്ട് പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ഭാര്യയെയും കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |