തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ലെന്ന തീരുമാനം സംബന്ധിച്ച റിപ്പോർട്ടുകൾ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിരന്തര ജനപക്ഷ സമരങ്ങളുടെ വിജയമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കൺസൾട്ടൻസിക്കും ഭൂമി പിടിച്ചെടുക്കാനും ധൂർത്തടിച്ച് പൊതുഖജനാവിലെ പണം പാഴാക്കിയ സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പുപറയണം. ഇത്തരം തുഗ്ലക്ക് നടപടികൾ പിണറായി വിജയൻ ഭരണകൂടം തുടരരുതെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |