SignIn
Kerala Kaumudi Online
Friday, 26 April 2024 7.52 PM IST

ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്

lahari
ഫോട്ടോ കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ കാസർകോട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച വായന മത്സരവും ലഹരി ബോധവത്ക്കരണ ക്ലാസും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു.

കാസർകോട്: താലൂക്ക് ലൈബ്രറി കൗൺസിൽ വായനാമത്സരവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വായനാമത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചു. എക്‌സൈസ് ഓഫീസർ പി.വി.കെ. സുരേഷ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.കെ. ശശിധരൻ, ലൈബ്രറി കൗൺസിൽ അംഗങ്ങളായ ഡോ. വിനോദ് കുമാർ പെരുമ്പള, കെ. രവീന്ദ്രൻ, ജ്യോതി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ രാഘവൻ വലിയ വീട്, രാജശേഖരൻ, ബി. രാധാകൃഷ്ണൻ, കെ. ശങ്കരൻ, മധു പ്രശാന്ത് സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. പ്രദീപ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, LAHARI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.