പേരാമ്പ്ര: വെങ്ങപ്പറ്റ ഗവൺമെന്റ് ഹൈസ്കൂളിലെ എൽ.എസ്.എസ്, യു.എസ്.എസ് ശാസ്ത്രോത്സവം
സംസ്ഥാനതലം, കലോത്സവം, കായികോത്സവം ജില്ലാ, സബ്ജില്ലാ വിജയികൾക്കുള്ള അനുമോദനവും
പൂർത്തീകരിച്ച നവീകരണ പ്രവൃത്തികളും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ് ഘാടനം ചെയ്തു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.രാജശ്രീ, പി.എം.രാഘവൻ , ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, വിനോദൻ പാറക്കുളങ്ങര, കെ.അശോക്കുമാർ, പി.സന്തോഷ്, ജാസ്മിൻ യൂസഫ് എന്നിവർ പ്രസംഗിച്ചു. പ്രധാനദ്ധ്യാപിക എസ്.സുശീലകുമാരി സ്വാഗതവും മനോജ് കുമാർ പി.പി നന്ദിയും പറഞ്ഞു. ജില്ലാപഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവിൽ മുറ്റം ടൈലിംഗ്, കുടിവെള്ളപദ്ധതി, ചുറ്റുമതിൽ, നവീകരിച്ച കമ്പ്യൂട്ടർ ലാബ്, ഓഫീസ് എന്നിവയാണ് യാഥാാർത്ഥ്യമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |