തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ മാവേലിപുരം ഡിവിഷനിൽ നടത്തുന്ന മാവേലിപുരം ഫെസ്റ്റിനോടനുബന്ധിച്ച് ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു. തൃക്കാക്കര റസിഡന്റ്സ് അസോസിയേഷൻ അപെക് കൗൺസിൽ ജനറൽ സെക്രട്ടറി എം.ജെ.ജെയിംസ് കിക്കോഫ് ചെയ്തു. ഇ.എം.എസ് ലൈബ്രറിക്ക് മുൻവശം സ്ഥാപിച്ച പ്രത്യേകഫോട്ടോ കോർണർ മുതിർന്ന വാർഡ് അംഗം ഏലമ്മ ഉദ്ഘാടനം ചെയ്തു.
സേ നോ ടു ഡ്രഗ്സ് കാമ്പയിന്റെ ഉദ്ഘാടനം തൃക്കാക്കര സി.ഐ ആർ.ഷാബു നിർവഹിച്ചു. വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റ് സംഘാടകസമിതി ചെയർമാൻ ജെറാൾഡ് എ.മിറാൻഡ, കൺവീനർ സി.എ.വിശ്വംഭരൻ, ജോസഫ് സൈസൻ സൈമൺ, സിന്റോ ജോയ്, ശോഭി രാമചന്ദ്രൻ, സിമില അനിൽ, ടോമിച്ചൻ, ബിനു തോമസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |