കൊച്ചി: വടുതല ഫ്ളൈഓവറിന്റെ നിർദ്ദിഷ്ട അലൈൻമെന്റ് പ്രകാരം മുഴുവനായും പൊളിച്ചുനീക്കേണ്ട വീടുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാരുടെയും പുനരധിവാസ പാക്കേജ് നിശ്ചയിക്കാനുള്ള ഹിയറിംഗ് 29ന് വടുതല പള്ളിക്കാവ് അമ്പലഹാളിൽ നടക്കുമെന്ന് ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു.
പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ ജോലിത്തിരക്കുകൾ മൂലം, പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെ വിലനിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമുണ്ടാകുന്നില്ലെന്ന കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. തുടർന്ന് അംഗീകൃത സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് വിലനിർണയം നടത്തുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡജ്സ് കോർപ്പറേഷൻ (ആർ.ബി.ഡി.സി.കെ) കെട്ടിട വില നിർണയത്തിനുള്ള സ്വകാര്യ ഏജൻസിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |