തിരുവനന്തപുരം: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പമാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇന്നലെ രാജ്ഭവനിൽ തങ്ങിയ അദ്ദേഹം ഇന്നു രാവിലെ 11:30ന് വെള്ളനാട് പുനലാൽ ക്രിസാന്റ കാമ്പസിൽ നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര-ഗവേഷണ ലൈബ്രറിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാവും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലൈബ്രറി ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അടൂർ പ്രകാശ് എം.പി, ജി.സ്റ്റീഫൻ എം.എൽ.എ, ഡെയിൽ വ്യൂ കോളേജ് ഒഫ് ഫാർമസി ചെയർമാൻ ഡീനദാസ് സി.എസ്, കമ്മ്യൂണിറ്റി കോഓർഡിനേറ്റർ ശ്യാം തുടങ്ങിയവർ പങ്കെടുക്കും. രാംനാഥ് കോവിന്ദിന്റെ പേരിൽ ഡെയിൽവ്യൂ ഗ്രൂപ്പാണ് ലൈബ്രറി ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |