SignIn
Kerala Kaumudi Online
Saturday, 27 April 2024 5.18 AM IST

ആറ് കോടിയുടെ മോഷണ ശ്രമത്തിന് തടയിട്ടു, ഇന്ത്യക്കാരനായ പ്രവാസിയെ ആദരിച്ച് ദുബായ് പൊലീസ്

dubai

ദുബായ്: മോഷണശ്രമം തടഞ്ഞ ഇന്ത്യക്കാരനായ പ്രവാസിയെ ആദരിച്ച് ദുബായ് പൊലീസ്. ആറ് കോടിയിലേറെ രൂപയുടെ മോഷണം വിജയകരമായി തടഞ്ഞ കെശൂർ എന്ന യുവാവിനെയാണ് ആദരിച്ചത്. ഇയാളുടെ ജോലിസ്ഥലത്തിന് സമീപത്ത് വെച്ചാണ് ഏഷ്യൻ വംശജരെ കൊള്ളയടിക്കാനുള്ള ശ്രമമുണ്ടായത്.

രണ്ട് ബാഗുകളിലായി പണവുമായി എത്തിയ ഏഷ്യൻ വംശജരിൽ നിന്നും കൊള്ള സംഘം ബാഗും കൈക്കലാക്കി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ കെശൂരിന്റെ മുന്നിൽ എത്തിപ്പെട്ടതോടെ മോഷണസംഘം കടന്ന് കളയാതെ പ്രതിരോധിച്ചു. അത് വഴി കടന്നു പോയ പൊലീസ് പട്രോൾ സംഘം തർക്കം കണ്ട് കാര്യം തിരക്കവേയാണ് മോഷണ ശ്രമത്തെ കുറിച്ചറിയുന്നത്. ഉടനെ തന്നെ മോഷ്ടാക്കളെ പൊലീസ് പിടികൂടി.

കൃത്യമായ സമയത്ത് ധൈര്യപൂർവ്വമായ ഇടപെടലിലൂടെ മോഷണ ശ്രമം തടഞ്ഞ കെശൂരിനെ പിന്നീട് ആദരിക്കാൻ പൊലീസ് വിഭാഗം തീരുമാനമെടുക്കുകയായിരുന്നു. മേജർ ജനറൽ ഡോ. അദേൽ അൽ സുവൈദി, ജബൽ അലി പൊലീസ് സ്റ്റേഷൻ ഡയറക്ടർ, മേജർ ജനറൽ താരിഖ് തഹ്‌ലക്ക്, നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ, ബർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം സൊറൂർ ദുബായ് പൊലീസ് കൗൺസിൽ ഓഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർമാർ എന്നിവർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡന്റ് ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ നേതൃത്വത്തിൽ എത്തി കെശൂരിനെ ആദരിക്കുകയായിരുന്നു. .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, DUBAI, GULFNEWS, EXPATRIATE, INDIAN, POLICE, HONOUR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.