കൊല്ലം: കൊല്ലം ആണ്ടാമുക്കത്ത് പ്രവർത്തിക്കുന്ന നിയോ ഇലക്ട്രിക്കൽസിൽ നിന്നും ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സംഘം വ്യാജ സോക്കറ്റുകൾ പിടിച്ചെടുത്തെന്ന പ്രചരണം അടിസ്ഥാന രഹിതം. ഐ.എസ്.ഐ അംഗീകാരമില്ലാത്ത 13എ സോക്കറ്റുകൾ മാത്രമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
കേന്ദ്ര സർക്കാർ 2022 ജൂൺ ഒന്നിന് ശേഷം ഐ.എസ്.ഐ അംഗീകാരമില്ലാത്ത 6എ/ 13എ സോക്കറ്റുകളുടെ നിർമ്മാണം ഉത്തരവിലൂടെ തടഞ്ഞിരുന്നു. എന്നാൽ 13എ സോക്കറ്റിന് സമാനമായത് വിപണിയിൽ ലഭ്യമല്ലാത്തതിനാൽ നിർമ്മാതാക്കൾ കൂട്ടത്തോടെ കോടതിയെ സമീപിച്ചു. ഇതിനെ തുടർന്ന് ഒക്ടോബർ 30 വരെ ഐ.എസ്.ഐ അംഗീകാരമില്ലാത്ത 13എ സോക്കറ്റുകൾ നിർമ്മിക്കാൻ അനുമതി നൽകി. ഇങ്ങനെ നിർമ്മിക്കുന്ന സോക്കറ്റുകൾ വിൽക്കുന്നത് നിരോധിച്ചിട്ടില്ല. അങ്ങനെയെത്തിയ സ്റ്റോക്കാണ് ആണ്ടാമുക്കത്തെ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്തത്. ഇവ നിർമ്മാണ നിരോധനം നിലവിൽ വന്ന ഒക്ടോബർ 30ന് മുൻപ് നിർമ്മിച്ചവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |