പാലക്കാട്: ജില്ലാ സ്കൂൾ കായിക മേളയിൽ രണ്ടാം ദിവസവും മൂന്നാം ദിവസവും രണ്ടിനങ്ങളിൽ ഒരുമിച്ച് മത്സരിച്ച കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂരിലെ ഗൗരീഷിനും മഷ്ഹൂദിനും ഇരട്ടനേട്ടം.രണ്ടാം ദിനം നടന്ന സീനിയർ ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ മഷൂദ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജി.ഗൗരീഷ് രണ്ടാംസ്ഥാനം കരസ്ഥമാക്കി.
ഇന്നലെ 800 മീറ്റർ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗിരീഷ് ഒന്നാംസ്ഥാനവും മഷൂദ് രണ്ടാംസ്ഥാനവും നേടി. ഒരേ സമയം രണ്ടിനങ്ങളിലായി ഒന്നും രണ്ടും സ്ഥാനം പങ്കിട്ട സന്തോഷത്തിലാണ് പ്ലസ് വൺ കൊമേഴസ് വിദ്യാർത്ഥികളായ ഇരുവരും.
പുത്തന്നൂർ സ്വദേശി ഗിരീഷ്- കൃഷ്ണവേണി ദമ്പതികളുടെ ഏകമകനാണ് ഗൗരീഷ്. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ മഷൂദിന് 3000 മീറ്റർ സീനിയർ വിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കുഞ്ഞിമുഹമ്മദ്- സഫിയ ദമ്പതികളുടെ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |