കോതമംഗലം: ട്രാക്കിലും ഫീൽഡിലും പൊടിപാറും പോരാട്ടങ്ങൾ കണ്ട ജില്ലാ കായികമേളയുടെ രണ്ടാംദിനത്തിലും എതിരാളികളെ കാതങ്ങൾ പിന്നിലാക്കി കോതമംഗലം. 71 ഇനങ്ങളിലെ ഫൈനൽ മത്സരങ്ങൾ പൂർത്തിയായപ്പോൾ 31സ്വർണവും 25വെള്ളിയും 11 വെങ്കലവുമായി 264 പോയിന്റോടെയാണ് കോതമംഗലം കിരീടത്തിലേക്ക് കുതിക്കുന്നത്.
എട്ട് സ്വർണവും അഞ്ചുവെള്ളിയും ഏഴ് വെങ്കലവുമായി രണ്ടാമതുള്ള അങ്കമാലി ഉപജില്ലയ്ക്ക് 65 പോയിന്റേയുള്ളൂ. അഞ്ചു സ്വർണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവുമായി മൂന്നാമതുള്ള എറണാകുളത്തിന് 54 പോയിന്റ്.
മറ്റ് ഉപജില്ലകളുടെ പോയിന്റ്:
ആലുവ- 48, വൈപ്പിൻ- 47, പിറവം- 44, പെരുമ്പാവൂർ-43, നോർത്ത് പറവൂർ-35, തൃപ്പൂണിത്തുറ-31, മൂവാറ്റുപുഴ-21, കലൂർക്കാട്-21, കോലഞ്ചേരി- 16
സ്കൂളുകളിൽ മാർബേസിൽ തന്നെയാണ് രണ്ടാംദിനവുംമുന്നിൽ. 14 സ്വർണവും 11 വെള്ളിയും എട്ട് വെങ്കലവും നേടി 101 പോയിന്റോടെയാണ് മാർബേസിലിന്റെ കുതിപ്പ്.
72 പോയിന്റുള്ള മാതിരപ്പള്ളി ജി.വി.എച്ച്.എസ്.എസ് രണ്ടാമതാണ് (9 സ്വർണം, 8 വെള്ളി, 3 വെങ്കലം).
25 പോയിന്റുമായി മണീട് ഗവ.ഹൈസ്കൂളാണ് മൂന്നാം സ്ഥാനത്ത് (2 സ്വർണം, 4 വെള്ളി, 3 വെങ്കലം).
രണ്ടാംദിനത്തിലും മീറ്റ് റെക്കോർഡുകളില്ല. മേള ബുധനാഴ്ച കൊടിയിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |