കോട്ടയം . ലഹരിക്കെതിരെ ജില്ലാ പഞ്ചായത്തങ്കണത്തിൽ ഗോളടിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ജില്ലാ പഞ്ചായത്തംഗംങ്ങളും. നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം പരിപാടിയുടെ വൺ മില്യൺ ഗോൾ കാമ്പയിന്റെ ഭാഗമായുള്ള ഗോൾ ചലഞ്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത്. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, എക്സൈസ് വകുപ്പ്, സ്പോർട്സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ സോജൻ സെബാസ്റ്റ്യൻ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എം എൻ ശിവപ്രസാദ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ വിനു വിജയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |