കോട്ടയം . കോട്ടയം മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രിയയിലൂടെ 14 കാരിയുടെ നട്ടെല്ലിന്റെ വളവു നിവർത്തി. തോറാകൊളുംബാർകൈ ഫോസ്കോളിയോസിസ് എന്ന അപൂർവ രോഗമായിരുന്നു കുട്ടിയ്ക്ക്. രണ്ടാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ന്യൂറോ സർജറി വിഭാഗത്തിൽ ശസ്ത്രക്രിയ നടത്തി. ഇന്നലെ ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ചികിത്സ മെഡിക്കൽ കോളേജിൽ ഒരു ലക്ഷം രൂപയ്ക്ക് താഴെയാണ് ചെലവായത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.പി.കെ ബാലകൃഷ്ണൻ, ഡോ. ടിനു രവി ഏബ്രഹാം, എൽ.എസ് ജ്യോതിഷ്, ഫിലിപ്പ് ഐസക്ക്, ഷാജു മാത്യു, വിനു വി. ഗോപാൽ, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. ഷീലാ തോമസ്, ഡോ. സുജ, ഡോ.റോഷൻ, നഴ്സുമാരായ പ്രീയ, ജെനു, ജയലക്ഷ്മി, പ്രിയങ്ക എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |