ശബരിമല : സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് പാപമോക്ഷത്തിനായുള്ള പുണ്യതീർത്ഥമാണ് പാണ്ടിത്താവളത്തിനടുത്തെ ഉരക്കുഴി. ദർശനത്തിന് ശേഷം ഇവിടെ മുങ്ങിക്കുളിച്ചാണ് തീർത്ഥാടകർ മലയിറങ്ങുന്നത്. പരമ്പരാഗത കാനനപാത വഴി സന്നിധാനത്ത് വരുന്നവർ ഇവിടെ മുങ്ങിയതിന് ശേഷം ദർശനം നടത്തുന്നു. മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പൻ ഈ കാനനതീർത്ഥത്തിൽ മുങ്ങിക്കുളിച്ച് സന്നിധാനത്ത് എത്തിയെന്നാണ് വിശ്വാസം. ഇതിന്റെ ചുവട് പിടിച്ചാണ് അയ്യപ്പഭക്തർ ഉരക്കുഴി വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുന്നത്. പമ്പയുടെ കൈവഴിയിലെ കുമ്പാളം തോട്ടിൽ നിന്ന് പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന് കീഴെയാണ് ഉരക്കുഴി തീർത്ഥം. വെള്ളം പതിച്ച പാറ ഉരൽപോലെ കുഴിയായെന്നും ഉരൽക്കുഴി ലോപിച്ച് ഉരക്കുഴിയായെന്നുമാണ് പറയപ്പെടുന്നത്. ഒരുസമയം ഒരാൾക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാൻ കഴിയുക. ഉരക്കുഴി കാണാനും ഇവിടെ കുളിക്കാനുമായി നിരവധി ഭക്തരാണെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |