SignIn
Kerala Kaumudi Online
Saturday, 27 April 2024 5.36 PM IST

തെരുവുവിളക്ക്: വിജിലൻസ് പരിശോധന

തൃക്കാക്കര: റോഡിൽ വഴിവിളക്ക് സ്ഥാപിക്കുന്നതിന്റെ പേരിൽ എൽ.ഇ.ഡി തെരുവുവിളക്കുകൾ ചട്ടവിരുദ്ധമായി ദേവസ്വം ക്ഷേത്രനടവഴിയിൽ സ്ഥാപിച്ചെന്ന പരാതിയിൽ വിജിലൻസ് ഇന്നലെ നഗരസഭയിൽ പരിശോധന നടത്തി. കളമശേരി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ ജി.ഗിരീഷ് ബാബു വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി.

ഇന്നലെ രണ്ടരയോടെയായിരുന്നു വിജിലൻസ് നഗരസഭയിലെത്തിയത്. എൻജിനിയറിംഗ് വിഭാഗവുമായി ബന്ധപ്പെട്ട ഫയലുകളാണ് പരിശോധിച്ചത്. തൃക്കാക്കര നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന കാക്കനാട് കൊല്ലംകുടി മുഗൾ കുന്നിപ്പാടം റോഡിൽ ബി.എം.ബി.സി നിലവാരത്തിൽ 10 ലക്ഷം രൂപയോളം ചെലവഴിച്ച് എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. എന്നാൽ ഈ റോഡിൽ സ്ഥാപിക്കേണ്ട എൽ.ഇ.ഡി വിളക്കുകളിൽ പകുതിയോളം ചട്ടവിരുദ്ധമായി ക്ഷേത്ര വളപ്പിലേക്ക് മാറ്റിസ്ഥാപിച്ചതായാണ് ആരോപണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KAKKANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.