കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിൽ കേരളോത്സവം ഹൃദ്യം 2022 ഗ്രാമോത്സവം സമാപിച്ചു. വെൽ ബോയ്സ് ക്ലബ്ബ് തുരുത്തി ഓവറോൾ ചാമ്പ്യന്മാരായി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി. അജിത് കുമാർ, ഷോജ റോയ്, പഞ്ചായത്ത് അംഗങ്ങളായ ജോസ് എ.പോൾ, കെ.ജെ മാത്യു, വൽസ വേലായുധൻ, സോമി ബിജു, പി.എസ്.സുനിത്ത്, ഡോളി ബാബു, രജിത ജയ്മോൻ, ജോഷി തോമസ് ജോബി മാത്യു, എൻ.പി.രാജീവ്, പോൾ കെ.പോൾ, ദീപ ശ്രീജിത്ത്, ബെന്നി പൊയ്ക്കാട്ടിൽ, അസി.സെക്രട്ടറി കെ.ആർ.സേതു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |