പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാർക്കായുള്ള ട്രെയിനിംഗ് ആരംഭിച്ചു. കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലെ അറുപതുപേർക്ക് നാല് ദിവസത്തെ പരിശീലനമാണ് നൽകുന്നത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു.
കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു. പള്ളുരുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെറ്റിൽഡ മൈക്കിൾ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ആന്റണി, ശ്രീമതി അജയൻ, ഡോ. ഫെമിന ജോസഫ്, എൻ. മുരളീധരൻ, മുഹമ്മദ് ഹാഷിം, താഹ എൻ.എ, റഷീദ ബീവി എന്നിവർ പ്രസംഗിച്ചു. തുടർന്ന് പരിശീലന ക്ലാസ് ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |