തിരുവനന്തപുരം: പൊലീസിന്റെ ഔദ്യോഗിക രേഖകളിൽ പ്രേതവിചാരണ എന്നതിനു പകരം ഇൻക്വസ്റ്റ് എന്ന വാക്കുപയോഗിക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു. കോടതിയിൽ നൽകുന്ന രേഖകളിലടക്കം ഇൻക്വസ്റ്റ് എന്ന് മലയാളത്തിൽ എഴുതിയാൽ മതിയാവും. പോസ്റ്റുമാർട്ടത്തിന് മുമ്പുള്ള മൃതശരീര പരിശോധനയെ പ്രേത പരിശോധന, മൃതശരീരത്തിന്റെ സുരക്ഷ, പ്രേത ബന്ധവസ് ഡ്യൂട്ടി എന്നൊക്കെയാണ് പൊലീസ് ഔദ്യോഗിക രേഖകളിൽ എഴുതിയിരുന്നത്. മൃതദേഹത്തെ ആദരവോടെ കാണേണ്ടതിനാൽ പ്രേതം എന്ന പദം ഒഴിവാക്കണമെന്ന് ആവശ്യമുയർന്നതിനെത്തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |