തിരുവല്ല : സംസ്ഥാന മുന്നാക്കക്ഷേമ കോർപ്പറേഷൻ ഫാമിംഗ് പ്രോജക്ട്, തൂശനില മിനി കഫേ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരയോഗതലത്തിൽ പ്രവർത്തിക്കുന്ന സ്വയംസഹായ സംഘങ്ങളിൽ ഉൾപ്പെട്ടവർ ചേർന്ന് രൂപവത്കരിക്കുന്ന സംരംഭകത്വ ഗ്രൂപ്പുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകൾ www.samunnathi.com എന്ന വെബ്സൈറ്റിലെ ഡേറ്റാ ബാങ്കിൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന അപേക്ഷകൾ താലൂക്ക് യൂണിയൻ മുഖേന ധനലക്ഷ്മി ബാങ്കിലോ സമർപ്പിക്കണം. പദ്ധതി സംബന്ധിച്ച് പൂർണമായ വിവരവും അപേക്ഷാഫോമും തിരുവല്ല താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഓഫീസിൽ ലഭിക്കുമെന്ന് പ്രസിഡൻറ് ആർ.മോഹൻ കുമാർ, സെക്രട്ടറി ജെ.ശാന്തസുന്ദരൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |