തിരുവനന്തപുരം: രാജ്യത്ത് തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന ദിവസ വേതനം നൽകുന്ന സംസ്ഥാനം കേരളമാണെന്ന് റിസർവ് ബാങ്ക് പുറത്തിറക്കിയ ഹാൻഡ് ബുക്കിൽ വ്യക്തമാക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നിർമ്മാണ മേഖലയിൽ തൊഴിലാളികൾക്ക് ഏറ്റവും കുറവ് കൂലിയുള്ള ത്രിപുര, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളെക്കാൾ മൂന്നിരട്ടിയിൽ അധികമാണ് കേരളത്തിൽ നൽകുന്നത്.
സംസ്ഥാനത്ത് ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളിക്ക് പ്രതിദിനം ശരാശരി 837.30 രൂപ ലഭിക്കുമ്പോൾ ത്രിപുരയിൽ 250ഉം മദ്ധ്യപ്രദേശിൽ 267ഉം ഗുജറാത്തിൽ 296ഉം മഹാരാഷ്ട്രയിൽ 362 രൂപയും ആണെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്. കാർഷിക മേഖലയിലടക്കവും കേരളം തന്നെയാണ് പ്രഥമ ശ്രേണിയിൽ. തൊഴിലാളി സൗഹൃദ സംസ്ഥാനമാണ് കേരളം എന്നതിനുള്ള അംഗീകാരമാണിതെന്നും 59 തൊഴിൽ മേഖലകളിൽ മിനിമം കൂലി നടപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |