കുന്ദമംഗലം: കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോട് കൈകോർത്ത് പെരിങ്ങളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് '' സെ യെസ് ടു ഫുട്ബോൾ, സെ നൊ ടു ഡ്രഗ്സ് " എന്ന ടാഗ് ലൈനോടുകൂടി ലഹരി വിരുദ്ധ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് നടത്തി. പെരിങ്ങളം, മുക്കം, കൊടുവള്ളി, മാവൂർ, വെള്ളിമാട്കുന്ന് ഭാഗങ്ങളിൽ നിന്നായി പതിനാറ് ടീമുകൾ പങ്കെടുത്തു. കൊമ്പൻസ് പെരിങ്ങളം വിന്നേഴ്സ് ആയ ടൂർണമെന്റിൽ ബുക്കാനിയൻസ് റണ്ണറപ്പായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ,പ്രിവന്റീവ് ഓഫീസർ ഹരീഷ്, പി.ടി.എ പ്രസിഡന്റ് റഷീദ്, പ്രിൻസിപ്പൽ ഇൻ ചാർജ് യു.വി അനിൽകുമാർ, സ്ക്കൂൾ ലീഡർ കെ.വി അഹമ്മദ് നിയാസ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വോളന്റിയർ ലീഡർമാരായ ശോഭിത്ത് രാജ്,പി.കെ.അമാൻ അഹമ്മദ്, എം.പി.ശരൺ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |