കുന്ദമംഗലം: ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സംസ്ഥാനത്തെ ആദ്യ ചുവർശിൽപ്പം ഇന്ന് അനാഛാദനം ചെയ്യും. കുന്ദമംഗലം ഉപജില്ലയിലെ പറമ്പിൽക്കടവ് മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ യു.പി സ്ക്കൂളിൽ ശിൽപ്പി ഗുരുകുലം ബാബുവാണ് ഏഴ് അടി ഉയരമുള്ള ചുവർശിൽപ്പം നിർമ്മിച്ചിട്ടുള്ളത്. വിദ്യാലയത്തിലെ പി.ടി.എ കമ്മിറ്റിയാണ് ശിൽപ്പനിർമ്മാണത്തിന് നേതൃത്വം നൽകിയത്. ഇന്ന് രാവിലെ 11ന് സ്ക്കൂൾ അങ്കണത്തിൽ ധീരദേശാഭിമാനിയായ സാഹിബിന്റെ ജ്വലിക്കുന്ന ഓർമ്മകൾ പങ്ക് വെക്കുന്ന 'സ്മൃതിസംഗമം' എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. എ.പ്രദീപ്കുമാർ എം.എൽ.എ ശിൽപ്പം അനാഛാദനം ചെയ്യും. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സരിത അദ്ധ്യക്ഷത വഹിക്കും. ശിൽപ്പി ഗുരുകുലം ബാബുവിനെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |