SignIn
Kerala Kaumudi Online
Saturday, 27 April 2024 4.19 PM IST

സുവിധ പോർട്ടൽ രജിസ്ട്രേഷൻ ഒഴിവാക്കി

suvidha-portal

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര വിമാനയാത്രക്കാർ ഇനി എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. എന്നാൽ യാത്രയ്‌ക്കിടെ സാമൂഹിക അകലം പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗരേഖയിൽ പറയുന്നു. വിമാനയാത്രയ്‌ക്ക് മാസ്‌ക് നിർബന്ധമല്ലെന്ന തീരുമാനത്തിന് പിന്നാലെയാണ് സുവിധ രജിസ്ട്രേഷനും ഒഴിവാക്കിയത്. അതേസമയം ആവശ്യമുള്ളവർക്ക് മാസ്‌ക് ധരിക്കാം. നിർബന്ധമല്ലെങ്കിലും ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്ക് എല്ലാ യാത്രക്കാരും വാക്സിനേഷൻ എടുക്കുന്നതാണ് നല്ലതെന്നും മാർഗരേഖ പറയുന്നു.

പ്രതിരോധ മുന്നറിയിപ്പ് തുടരും
 വിമാനത്താവളത്തിലും വിമാനത്തിലും കൊവിഡ് പ്രതിരോധ മുന്നറിയിപ്പ് തുടരും.
 യാത്രയ്‌ക്കിടെ കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ യാത്രക്കാരനെ ഐസൊലേറ്റ് ചെയ്യും

 ലക്ഷണങ്ങളുള്ള യാത്രക്കാരൻ മാസ്‌ക് ധരിക്കണം

 മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണം
 വിമാനത്തിൽ നിന്നിറങ്ങുമ്പോൾ സമൂഹ്യാ കലം പാലിക്കണം

 യാത്രക്കാരുടെ താപപരിശോധന തുടരും

 യാത്രയ്‌ക്കു മുൻപ് സ്വയം നിരീക്ഷണത്തിന് വിധേയമാകണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SUVIDHA PORTAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.