SignIn
Kerala Kaumudi Online
Saturday, 27 April 2024 3.05 PM IST

കരിയർ ഗൈഡൻസ് ക്യാമ്പുമായി ന്യൂനപക്ഷ വകുപ്പ്

car

തൃശൂർ: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ച് ന്യൂനപക്ഷ വകുപ്പ്. വിദ്യാർത്ഥികളിൽ അഭിരുചിക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി ഏതെല്ലാം കോഴ്‌സുകൾ തെരഞ്ഞെടുക്കാം, സാദ്ധ്യതകൾ തുടങ്ങി വിവിധ മേഖലകളെ ഉൾപ്പെടുത്തിയാണ് 'പാസ്‌വേഡ്' എന്ന പേരിൽ ക്യാമ്പ് നടത്തിയത്.
ഹോളിഫാമിലി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. മോട്ടിവേഷൻ, കരിയർ ഗൈഡൻസ്, ഗോൾസെറ്റിംഗ്, വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം, ടൈം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് നൂറിലധികം വിദ്യാർത്ഥികളാണ് ക്ലാസിൽ പങ്കെടുത്തത്. വളാഞ്ചേരി സഫ കോളേജ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസറായ അൻഷാദ് വി.കെ, ചാവക്കാട് ഓക്‌സ്‌ഫോർഡ് കോളേജ് പ്രൊഫസറായ നിസാം അഹമ്മദ് എന്നിവർ ക്‌ളാസെടുത്തു. ഇതിന്റെ തുടർച്ചയായി ജില്ലയിലെ തെരഞ്ഞെടുത്ത 7 സ്‌കൂളുകളിൽ 'പാസ്‌വേഡ്' കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.