ചെറുതുരുത്തി: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശബരിമല ദർശനത്തിനു വരുന്ന 44 അയ്യപ്പ ഭക്തന്മാർക്ക് ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്രം ട്രസ്റ്റി രാമു ചാത്തനാത്ത്, ഗുജറാത്ത് മേഖലാ പ്രസിഡന്റ് ലക്ഷ്മീനാരായണന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഗുജറാത്തി, സിന്ധി, മറാത്തി, അഗർവാൾ, വിഭാഗങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 33 പുരുഷന്മാരും 11 സ്ത്രീകളും ഈ സംഘത്തിലുണ്ടായിരുന്നു. അഹമ്മദാബാദ്, ഗാന്ധിധാം, ആനന്ദ്, വഡോദര, സൂറത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഗുജറാത്തിലെ അയ്യപ്പ സേവാ സമാജം അദ്ധ്യക്ഷൻ നാരായണൻ, ദേശീയ സെക്രട്ടറി പ്രഭാകരൻ എന്നിവരും സംഘത്തോടൊപ്പമുണ്ട്. സ്വീകരണ ചടങ്ങിൽ ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ, സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി മുരളി കൊളങ്ങാട്, തലപ്പള്ളി താലൂക്ക് സംഘചാലക് രാജു, സമാജം സെക്രട്ടറി എം.എ. രാജു മുതലായവർ കൂടെ ഉണ്ടായിരുന്നു. ഗുരുവായൂർ, തൃപ്രയാർ, ചോറ്റാനിക്കര, മുതലായ ക്ഷേത്രങ്ങൾ സന്ദർശിച്ചു സംഘം ഇന്ന് മലയിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |