അർ റയാൻ: ഗ്രൂപ്പ് ഡിയിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ യൂറോ കപ്പ് സെമി ഫൈനലിസ്റ്റുകളായ ഡെൻമാർക്കിനെ ആഫ്രിക്കൻ അദ്ഭുത ടീം ടുണീഷ്യ ഗോൾ രഹിത സമനിലയിൽ തളച്ചു. ഖത്തർ ലോകകപ്പിൽ ഒരു ഗോൾ പിറക്കാത്തതും സമനിലയിൽ അവസാനിച്ചതുമായ ആദ്യ മത്സരമായി ഇത്. ഇരുടീമും മത്സരത്തിലുടനീളം ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ് പോരാടിയത്. 56-ാം മിനിട്ടിൽ സ്കോവ് ഓൾസൺ ടുണീഷ്യൻ വലചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് ക്രിസ്റ്റ്യൺസണിന്റെ ഒരു ഹെഡ്ഡർ പോസ്റ്റിലിടിച്ച് തെറിച്ചു. ടുണീഷ്യൻ ഗോൾ കീപ്പർ അയ്മൻ ഡഹ്മേനും ഡെൻമാർക്ക് ഗോളി കാസ്പർ ഷ്മൈക്കേലും ക്രോസ് ബാറിന് കീഴിൽ ഗംഭീര സേവിംഗുകളുമായി തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |