ബാങ്കോക്ക്: തെക്കൻ തായ്ലൻഡിലെ പൊലീസ് പരിസര പ്രദേശത്ത് കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. 30 ഓളം പേർക്ക് പരിക്കേറ്രു. പ്രദേശം നിരീക്ഷിച്ചു വരികയാണെന്നും പരിക്കേറ്റവരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും കാർ ബോംബ് സ്ഫോടനം സ്ഥിരീകരിച്ചുകൊണ്ട് നാരാതിവാട്ട് പ്രവിശ്യയിലെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ലെഫ്റ്റനന്റ് കേണൽ നിതി സുക്സൻ പറഞ്ഞു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരേയും ജനങ്ങളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്രെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |