കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതി സംഘടിപ്പിച്ചു വരുന്ന 'നാം അറിയണം നമ്മുടെ മക്കളെ,നാം ഉണരണം നമ്മുടെ നാടിനായി' എന്ന ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിനിന്റെ മൂന്നാം ഘട്ടമായുള്ള നവചിന്താ സന്ദേശ പദയാത്ര ജില്ലാ പഞ്ചായത്തംഗം ഷെൽവി ഉദ്ഘാടനം ചെയ്തു. പ്രചാരണ സന്ദേശം ഗ്രാമപഞ്ചയാത്തംഗം മുഹമ്മദ് റാഫി സമൃദ്ധി ചെയർമാൻ ഷാജിക്ക് കൈമാറി യാത്രക്ക് തുടക്കം കുറിച്ചു. പൊലീസ് സബ് ഇൻസ്പെക്ടർ ആർ.എസ്.പരമേശ്വരനുണ്ണി, സലീല, നജുമുദീൻ അയത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. അമാൻ വള്ളിക്കുന്നം, ശ്രീകാന്ത് ആലുംമൂട്, രാധാകൃഷ്ണൻ, രാജേന്ദ്രപ്രസാദ്, രതീഷ്, ഭാസ്കരപിള്ള, സുനിൽകുമാർ, വനിതകൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |