SignIn
Kerala Kaumudi Online
Saturday, 27 April 2024 2.00 AM IST

മന്ത്രിമാരുടെ വിദേശയാത്രയോടും ആഡംബരക്കാറുകളോടുമുള്ള കമ്പം, ഇത്രയും നാൾ കേരളത്തിന് നൽകിവന്ന അമിത വായ്‌പകൾ ഇനി നൽകില്ലെന്ന് കേന്ദ്രം

kerala-ministers

തിരുവനന്തപുരം: അരിയുൾപ്പെടെ നിത്യോപയോഗ സാധനങ്ങളും ക്ഷേമ പെൻഷ​നുകളടക്കമുള്ള അടിയന്തര ആവശ്യങ്ങളും നിറവേറ്റുന്നതിലെ വീഴ്‌ചയ്‌ക്കൊപ്പം സർക്കാരിന്റെ ധൂർത്തും പാഴ്ച്ചെലവുകളും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളെ ബാധിച്ചുതുടങ്ങി.

പതിനോരായിരം കോടിയിൽപ്പരം രൂപ കുടിശിക കിട്ടാനുള്ള കരാറുകാരും മാസം 1600 രൂപ വാങ്ങുന്ന ക്ഷേമ പെൻഷൻകാരും റേഷൻ വാങ്ങി വിശപ്പടക്കുന്ന സാധാരണക്കാരും വറുതിയിലേക്ക് നീങ്ങുകയാണ്. 55 ലക്ഷത്തോളം പേർക്കാണ് പെൻഷനുകൾ മുടങ്ങിയത്. ഭക്ഷ്യ വകുപ്പിനുള്ള ഫണ്ട് 120 കോടിയിൽ നിന്ന് 44 കോടിയായി കുറച്ചതോടെ ശനിയാഴ്ച മുതൽ റേഷൻ മുടങ്ങുന്ന സ്ഥിതിയാണ്. കമ്മിഷൻ പകുതിയാക്കിയതോടെ റേഷൻ വ്യാപാരികൾ കടകൾ പൂട്ടുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഭക്ഷ്യകിറ്റ് നൽകിയതിൽ റേഷൻകടക്കാരുടെ കുടിശിക 50 കോടിയാണ്.

സാമ്പത്തിക പ്രതിസന്ധി നേരിടാൻ പെൻഷൻ പ്രായം കൂട്ടുന്നത് പരിഗണിച്ചെങ്കിലും എതിർപ്പ് മൂലം പിൻവാങ്ങി. ലൈഫ് ഭവന പദ്ധതിയും പണമില്ലാതെ നിലച്ചു. ചെലവു ചുരുക്കൽ ഒരു വർഷം കൂടി നീട്ടിയിട്ടും സർക്കാരിന്റെ പാഴ്ച്ചെലവിന് കുറവില്ല.

ഓണക്കാലത്തെ 15,000 കോടിയിലേറെ രൂപയുടെ ക്ഷേമ,​ ആശ്വാസ നടപടികൾക്ക് പിന്നാലെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. കൂടുതൽ വായ്പയെടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങളും സംസ്ഥാനത്തെ വരിഞ്ഞു മുറുക്കി.

ദുരിതവഴികൾ

അരിക്കും പാലിനും വിലകൂടുന്നു

കരാറുകാരുടെ കുടിശിക 11,000 കോടി കടന്നു

തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നില്ല.

കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള തുച്ഛമായ സഹായം നൽകുന്നില്ല.

വാർദ്ധക്യകാല, വിധവ, കർഷകത്തൊഴിലാളി പെൻഷനും സാമൂഹ്യ സുരക്ഷാപെൻഷനും ഓണത്തിന് ശേഷം നൽകിയിട്ടില്ല.

തദ്ദേശ സ്ഥാപനങ്ങൾക്ക് ജി.എസ്.ടി. മൂലമുണ്ടായ നഷ്ടം നികത്തുന്നില്ല.

റേഷൻ വിതരണത്തിനും നെല്ല് സംഭരണത്തിനും പണം നൽകുന്നില്ല

പാഴ്ച്ചെലവുകൾ

വൻതുക ചെലവഴിച്ച് മന്ത്രിമാരുടെ വിദേശയാത്രകൾ

മന്ത്രിമാർക്കും ചീഫ് വിപ്പിനും ബോർഡ് ചെയർമാൻമാർക്കും ജഡ്‌ജിമാർക്കും ആഢംബരവാഹനങ്ങൾക്ക് കോടികൾ. ഖാദിബോർഡ് ചെയർമാന് കാറിന് 35 ലക്ഷം

 ഗവർണറെ അനുനയിപ്പിക്കാൻ രാജ്ഭവനിൽ ഡെന്റൽ ക്ളിനിക്കിനും സൽക്കാര സൗകര്യങ്ങൾക്കും ലക്ഷങ്ങൾ

ഗവർണർക്കെതിരെ നിയമോപദേശത്തിന് 90 ലക്ഷം

കനിയാതെ കേന്ദ്രം

പരിധി വിട്ടുളള വായ്‌പ കേന്ദ്രം തടഞ്ഞു

ഡിസംബർ വരെ വായ്പാലഭ്യത 17,936 കോടി മാത്രം.

ഇതിൽ എടുക്കാൻ 4,000 കോടി മാത്രം. ശമ്പളച്ചെലവിന് തികയില്ല. ജി.എസ്.ടി.നഷ്ടപരിഹാരം ഉൾപ്പെടെ കേന്ദ്രസഹായം നിലച്ചു.

രക്ഷാവഴികൾ

കേന്ദ്ര സഹായങ്ങൾ വാങ്ങാൻ സമ്മർദ്ദമുണ്ടാക്കണം

മുൻഗണനാമേഖലകളെ ഒഴിവാക്കി ചെലവുചുരുക്കൽ ശക്തിപ്പെടുത്തണം

കേന്ദ്രത്തിൽ നിന്ന് അധികം കിട്ടിയത്

ജി.എസ്.ടി.നഷ്ടപരിഹാര കുടിശിക 5,693,കോടി

ധനകമ്മി നികത്താനുള്ള സഹായം 8782.67കോടി,

കേന്ദ്രത്തോട് ആവശ്യപ്പെട്ടത്

അധിക വായ്പാനുമതി 4,060 കോടി

ജി.എസ്.ടി.നഷ്ടപരിഹാര കുടിശിക 1,548 കോടി

മൂലധന വികസന സഹായം 3224.61കോടി

മറ്റ് കേന്ദ്ര വാഗ്ദാനങ്ങൾ 2,​063കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA, GOVERNMENT, DEBT, LOAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.