വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കൈയടികളും ഒപ്പം വിമർശനങ്ങളും നേരിട്ടിട്ടുള്ള നടിയാണ് ശ്വേതാ മേനോൻ. മോഡലിംഗിലൂടെ സിനിമാ രംഗത്തെത്തിയ താരത്തിനെ തേടി മികച്ച അവസരങ്ങളാണെത്തിയിരുന്നത്. ബ്ലസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിലൂടെ യഥാർത്ഥ പ്രസവരംഗം ചിത്രീകരിച്ചത് വലിയ രീതിയിൽ വാർത്തയായിരുന്നു. ഇതിനെപറ്റിയുള്ള വിശേഷങ്ങൾ കൗമുദി മൂവീസിനോട് പങ്കുവയ്ക്കുകയാണ് താരം.
'പ്രസവം ചിത്രീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ സിനിമ വരുന്നതിന് മുമ്പേ തീരുമാനിച്ചതാണത്. അതേക്കുറിച്ച് ഭർത്താവിനോട് പറഞ്ഞിരുന്നു. എന്റെ കുഞ്ഞിനെ പ്രസവിക്കുന്നത് എനിക്ക് കാണണമായിരുന്നു. എങ്ങനെയാണ് ഭൂമിയിലേയ്ക്ക് വന്നതെന്ന് കുഞ്ഞും അറിയണം. ഒരു പെൺകുട്ടി അമ്മയാവുമ്പോഴാണ് അച്ഛനമ്മമാരെ ബഹുമാനിക്കാൻ പഠിക്കുക. അതുവരെ നമ്മൾ ധിക്കരിക്കുകയാണ് ചെയ്യുന്നത്. എന്റെ മകൾ ഇപ്പോൾ അങ്ങനെയാണ്. നിനക്ക് ഞാനൊരു സാധനം വച്ചിട്ടുണ്ടെന്ന് ഞാനെപ്പോഴും അവളോട് പറയാറുണ്ട്.'- ശ്വേത പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |