SignIn
Kerala Kaumudi Online
Friday, 26 April 2024 10.38 PM IST

പാലിന് ആറ് രൂപ കൂടും, എന്ന് മുതൽ വില കൂട്ടുമെന്ന് മിൽമ തീരുമാനിക്കും; മദ്യത്തിന്റെ വിലയും വർദ്ധിക്കും

milk

തിരുവനന്തപുരം: പാലിന് ആറ് രൂപ കൂട്ടാൻ മന്ത്രിസഭ അനുമതി നൽകി. വില വർദ്ധനവ് എന്ന് നിലവിൽ വരുമെന്ന് മിൽമ ചെയർമാൻ പ്രഖ്യാപിക്കും. പാലിന് അഞ്ചു രൂപയെങ്കിലും കൂടുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രിജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് മദ്യവിലയിലും വർദ്ധനവ് ഉണ്ടാകും. കേരളത്തിലുണ്ടാക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ, ഇതുമൂലമുണ്ടാകുന്ന നഷ്ടം നികത്താനാണ് വില വർദ്ധിപ്പിക്കുന്നത്.

മദ്യത്തിന് രണ്ട് ശതമാനം അതായത് പരമാവധി പത്ത് രൂപയുടെ വർദ്ധനവുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. മദ്യ ഉത്‌പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനം മദ്യ വില കൂട്ടിയത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെയാണ് വർദ്ധിപ്പിച്ചിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MILK PRICE, LIQUOR PRICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.