SignIn
Kerala Kaumudi Online
Saturday, 27 April 2024 3.14 AM IST

ബക്കറ്റുകളിൽ മണ്ണ് നിറച്ച് ടെറസിൽ കഞ്ചാവ് കൃഷി, നന്നായി വളരാൻ ജൈവവളം; എറണാകുളത്ത് 26കാരൻ പിടിയിൽ

arrest

കൊച്ചി: വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് കുടുങ്ങി. എറണാകുളം നോർത്ത് പറവൂർ ചിറ്റാറ്റുകരയിൽ തയ്യേത്ത് സിജോയെ (26) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിന്റെ ടെറസിൽ പൂർണ വളർച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി. ഒരു ചെടി വെട്ടി ഉണക്കാനിട്ട രീതിയിലും കണ്ടെത്തി. കൂടാതെ ടെറസിൽതന്നെ ചെറിയ തൈകളും ഉണ്ടായിരുന്നു.

പ്ളാസ്റ്റിക് ബക്കറ്റുകളിൽ മണ്ണ് നിറച്ചായിരുന്നു ചെടികൾ നട്ടിരുന്നത്. ചെടിയുടെ വളർച്ചയ്ക്കായി ഇയാൾ ജൈവവളവും പ്രയോഗിച്ചിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് വടക്കേക്കര സി ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സിജോ പിടിയിലായത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന ഇയാൾ മത്സ്യബന്ധനത്തിനും പോകുമായിരുന്നു. സിജോ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SMINUSIJO, ERNAKULAM, CANNABIS, FARMING, TERRACE, ARRESTED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.