ചലച്ചിത്ര താരങ്ങളായ മഞ്ജിമ മോഹന്റെയും ഗൗതം കാർത്തികന്റെയും വിവാഹം നവം. 28ന് ചെന്നൈ ഗ്രീൻ മിഡോസ് റിസോർട്ടിൽ നടക്കും. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹ ചടങ്ങിൽ പങ്കെടുക്കുക. ദേവരാട്ടം എന്ന ചിത്രത്തിൽ ഗൗതം കാർത്തിക്കും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടർന്ന് പ്രണയത്തിലാവുകയായിരുന്നു. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ മഞ്ജിമ പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളാണ്. ഒരു വടക്കൻ സെൽഫിയിൽ നിവിൻ പോളിയുടെ നായികയായി അഭിനയിച്ചു.മിഖായേൽ ആണ് മഞ്ജിമ അവസാനം അഭിനയിച്ച മലയാള ചിത്രം. തമിഴിൽ വിഷ്ണു വിശാൽ ചിത്രം എഫ് .എെ. ആർ ആണ് അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം.തമിഴ് നടൻ കാർത്തികിന്റെ മകനാണ് ഗൗതം കാർത്തിക്.