SignIn
Kerala Kaumudi Online
Tuesday, 31 January 2023 4.10 PM IST

കുർബാന:മെത്രാന്മാരുടെ ചർച്ച 25ന്

church

കൊച്ചി: പരിഷ്‌കരിച്ച കുർബാനക്രമം നടപ്പാക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ മെത്രാന്മാരുടെ സമിതിയെ സിറോ മലബാർ സഭാ പെർമനെന്റ് സിനഡ് നിയോഗിച്ചു. ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പിൽ എന്നിവരാണ് സമിതി അംഗങ്ങൾ. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ, വിശ്വാസി സംഘടനകൾ എന്നിവരുമായി ഈമാസം 25ന് ഉച്ചകഴിഞ്ഞ് സമിതി ചർച്ച നടത്തും. മംഗളവാർത്തക്കാലം ആരംഭിക്കുന്നതിനു മുമ്പുള്ള വെള്ളി, ശനി, ഞായർ (25,26,27) ദിവസങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്താൻ സഭാ തലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. പള്ളികളിൽ ഒരു മണിക്കൂർ ആരാധന നടത്തണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, SYROMALABAR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.