SignIn
Kerala Kaumudi Online
Friday, 26 April 2024 6.09 PM IST

കൗതുകമായി മൂന്നു വയസുകാരിയുടെ ട്രാക്കിലെ ഓട്ടം

child

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന സ്‌കൂൾ ജില്ലാ കായികമേളയിൽ ചേച്ചി പി.കെ അഹ്‌സ ഫാത്തിമയുടെ മത്സരം കാണാനെത്തിയതാണ് മൂന്നുവയസുകാരി അഹ്‌റിൻ ആയിഷ. ചേച്ചിമാരും ചേട്ടന്മാരും ഓടുന്നത് കണ്ടപ്പോൾ അവൾക്കും ട്രാക്കിലിറങ്ങാനൊരു മോഹം. ഉപ്പ സൗത്ത് പാങ്ങ് പലപ്ര കൊറ്റോത്ത് വീട്ടിൽ അഹ്ദിൻ മുഹമ്മദ് കൂടി സഹായിച്ചപ്പോൾ അവളും ട്രാക്കിലിറങ്ങി. കൗതുകമുള്ള ആ ഓട്ടം കണ്ടുനിന്നവർക്കും രസമായി. ട്രാക്കിലോടിയപ്പോൾ കുഞ്ഞുമനസിലെ സന്തോഷം ചിരിയായി മുഖത്തും തെളിഞ്ഞു. അഹ്‌സ ഫാത്തിമ സബ് ജൂനിയർ ഗേൾസിന്റെ 100 മീറ്റർ ഓട്ടത്തിൽ രണ്ടാംസ്ഥാനം നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, RUN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.