SignIn
Kerala Kaumudi Online
Friday, 26 April 2024 7.09 PM IST

ടൈകോൺ സംരംഭക സമ്മേളനം ഡിസംബറിൽ കൊച്ചിയിൽ

tiekerala

കൊച്ചി: ടൈകോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 2നും 3നും കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും.
യുവസംരംഭകരും പ്രതിനിധികളും പങ്കെടുക്കും. സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പ്രൊഫഷണലുകൾക്കും വളർച്ചയ്ക്കുള്ള മാർഗനിർദ്ദേശങ്ങളും ആത്മവിശ്വാസവും നൽകുകയാണ് സമ്മേളനലക്ഷ്യമെന്ന് ടൈ കേരള പ്രസിഡന്റ് അനീഷാ ചെറിയാൻ പറഞ്ഞു.

നവീനത, നിക്ഷേപം, അടിസ്ഥാനസൗകര്യ വിഷയങ്ങൾക്ക് സമ്മേളനം ഊന്നൽ നൽകും. 30ലധികം അന്താരാഷ്ട്ര പ്രഭാഷകർ നേതൃത്വം നൽകും. ആരോഗ്യം, സാങ്കേതികവിദ്യ, ടൂറിസം സംരംഭകത്വം, ഡിജിറ്റൽ സംവിധാനം, സംരംഭകത്വത്തിന് സംസ്ഥാനത്തിന്റെ പങ്ക് വിഷയങ്ങളിൽ ചർച്ചകൾളുണ്ടാകും. യുവ സംരംഭകർക്കായി മെന്ററിംഗ് മാസ്റ്റർ ക്ലാസുകൾ, സ്റ്റാർട്ടപ്പ് ഷോകേസുകൾ, ക്യുറേറ്റഡ് നെറ്റ്‌വർക്കിംഗ് എന്നിവയുണ്ടാകും. 50ലധികം നിക്ഷേപകരും ഫണ്ട് ഹൗസുകളും പങ്കെടുക്കും.

തമിഴ്‌നാട് ധനമന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ, മന്ത്രി പി.രാജീവ്, ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വ്യവസായ വികസന കോർപ്പറേഷൻ മാനേജിംഗിംഗ് ഡയറക്ടർ എസ്.ഹരികിഷോർ, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്ക് സ്ഥാപക ഡയറക്ടർ വിനോദ് കെനി തുടങ്ങിയവർ പങ്കെടുക്കും.
ഐ.ബി.എസ് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ്, ടൈ ഗ്ലോബൽ വൈസ് ചെയർമാനും ഫോക്‌സി ടെക്‌നോളജീസ് സ്ഥാപകനുമായ മുരളി ബുക്കപട്ടണം, ടൈകോൺ കേരള 2022 ഡയറക്ടർ ദാമോദർ അവനൂർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, TIECON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.