SignIn
Kerala Kaumudi Online
Friday, 26 April 2024 6.12 PM IST

സംരംഭകവർഷം 8 മാസത്തിനിടെ സൃഷ്ടിച്ചത് രണ്ടുലക്ഷം തൊഴിലുകൾ

rajeev

തിരുവനന്തപുരം: സംരംഭകവർഷം പദ്ധതിയാരംഭിച്ച് എട്ടുമാസത്തിനകം രണ്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. 5,655.69 കോടി രൂപയുടെ നിക്ഷേപമെത്തുകയും 92,000 സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്‌തു. ഇത് സമാനതകളില്ലാത്ത നേട്ടമാണെന്നും മന്ത്രി പറഞ്ഞു. മലപ്പുറം,എറണാകുളം ജില്ലകളിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങൾ; 20,​000ലധികം വീതം.
കൊല്ലം, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 15,​000ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. കൃഷി-ഭക്ഷ്യസംസ്‌കരണ മേഖലയിൽ 40,​622 പേർക്ക് തൊഴിൽ നൽകി. 16,​129 സംരംഭങ്ങൾ ആരംഭിച്ചു; 963.68 കോടി രൂപയുടെ നിക്ഷേപവുമെത്തി. ഗാർമെന്റ്സ് ആൻഡ് ടെക്സ്റ്റൈൽ മേഖലയിൽ 22,​312 തൊഴിലുകൾ,​ 10,​743 സംരംഭങ്ങൾ,​ 474 കോടി രൂപ നിക്ഷേപം എന്നിങ്ങനെയാണ് നേട്ടം. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മേഖലയിൽ 7,​454 തൊഴിലവസരങ്ങളും 4,​014 സംരംഭങ്ങളും 241 കോടി രൂപ നിക്ഷേപവും സൃഷ്‌ടിക്കപ്പെട്ടു.

സേവനമേഖലയിൽ സംരംഭങ്ങൾ 7,​048. 428 കോടി രൂപയുടെ നിക്ഷേപവും 16,​156 തൊഴിലുമുണ്ടായി. വ്യാപാര മേഖലയിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങൾ; 54,​108. സംരംഭങ്ങൾ 29,​428. നിക്ഷേപം 1,​652 കോടി രൂപ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, INDUSTRY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.