കൊച്ചി: അയോഗ്യയായ ഉദ്യോഗാർത്ഥിക്ക് അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയതിന് ഉത്തരവാദിയായ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗവർണർ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ബെന്നി ബെഹനാൻ എം.പി അറിയിച്ചു. അയോഗ്യയായ ഉദ്യോഗാർത്ഥിക്ക് നിയമനം നൽകാനാണ് ശ്രമിച്ചതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അയോഗ്യയുടെ അപേക്ഷ സ്വീകരിച്ച് യു.ജി.സി ചട്ടങ്ങൾ ലംഘിച്ച് നിയമിക്കാൻ ശ്രമിച്ച വൈസ് ചാൻസലറാണ് യഥാർത്ഥ കുറ്റവാളി.