തിരുവനന്തപുരം: ട്രെയിനിൽ കഞ്ചാവ് കടത്തിയതിന് തമ്പാനൂർ റെയിൽവേ പൊലീസ് പിടികൂടിയ പ്രതി വൈദ്യ പരിശോധനയ്ക്കിടെ രക്ഷപ്പെട്ടു. പശ്ചിമബംഗാൾ സ്വദേശി ലിബേഷ് ദാസാണ് (26 ) പൊലീസിനെ വെട്ടിച്ച് കടന്നത്. ഇന്നലെ വൈകിട്ട് 3ന് ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിക്കുമ്പോഴായിരുന്നു സംഭവം.
റിമാൻഡ് ചെയ്യുന്നതിന് മുമ്പായി കൊവിഡ് പരിശോധന നടത്താനെത്തിച്ചപ്പോൾ പൊലീസുകാരെ തള്ളിയിട്ടശേഷം രക്ഷപെടുകയായിരുന്നുവെന്ന് റെയിൽവേ എസ്.ഐ പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈ മെയിലിൽ നിന്ന് 600 ഗ്രാം കഞ്ചാവുമായാണ് ലിബേഷ് ദാസിനെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |