കൊച്ചി: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ നടക്കുന്ന ബോധപൂർവമായ ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് മുൻ എം.പി പി.കെ.ബിജു പറഞ്ഞു. സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസ്ഥാന പ്രസിഡന്റ് കൂടിയായ അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.വി.വിജു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം സി.ബി ദേവാദർശനൻ മുഖ്യപ്രഭാഷണം നടത്തി. സർവകശാലകളിൽ സ്വാശ്രയ നിയമം നടപ്പിലാക്കണമെന്ന് എസ്.എഫ്.സി.ടി.എസ്.എ സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി പി.വി. വിജു (പ്രസിഡന്റ്), കെ.ആർ. തിരുമേനി (സെക്രട്ടറി), ബിനീറ്റ ചെറിയാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |