ചോറ്റാനിക്കര: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോവർദ്ധിനി- കന്നുകുട്ടി പരിപാലന പദ്ധതിക്ക് ചോറ്റാനിക്കര പഞ്ചായത്തിൽ തുടക്കം കുറിച്ചു.
ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ പിന്തുണയോടെകൂടിയുള്ള കന്നുകുട്ടി പരിപാലനപദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. കർഷകർക്കുള്ള പാസ് ബുക്ക് വിതരണം വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. എബ്രഹാം റാഫേലിനെ വാർഡ് അംഗം പ്രകാശൻ ശ്രീധരൻ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ഷീരസംഘം പ്രസിഡന്റ് കെ.ആർ. ഉണ്ണിക്കൃഷ്ണൻ ഉപഹാരം സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |