കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാസർകോട് ജില്ലാ കൗൺസിലർമാരുടെ യോഗം കാരാട്ടുവയൽ പെൻഷൻ ഭവനിൽ സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണത്തിന്റെയും ക്ഷാമാശ്വാസത്തിന്റെയും 3, 4 ഗഡുക്കൾ ഒറ്റത്തവണയായി ഉടൻ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പ്രഭാകര പൊതുവാൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. കുഞ്ഞമ്പു നായർ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്. ഗോപാലകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് പി.സി പ്രസന്ന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ മാധവൻ നായർ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സുജാത സ്വാഗതവും വൈസ് പ്രസിഡന്റ് വി.എം ബാലകൃഷ്ണ ഭട്ട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |