ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനം ആദ്യ പത്തുദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ വരുമാനം 52 കോടി രൂപ കവിഞ്ഞു. അരവണ വിൽപ്പനയിലൂടെ 23.57 കോടി രൂപയും അപ്പം വിൽപ്പനയിലൂടെ 2.58 കോടി രൂപയും കണിക്കയായി 12.73 കോടിരൂപയും മുറിവാടകയായി 48.84 ലക്ഷം രൂപയും നെയ്യഭിഷേകം ഇനത്തിൽ 31 ലക്ഷം രൂപയും ഉൾപ്പടെ 52, 85,56,840 രൂപയാണ് ആദ്യ പത്തു ദിവസത്തെ വരുമാനമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു.